സ്പാനിഷ് ലാ ലിഗ: ബാഴ്സലോണയ്ക്ക് ജയം
Saturday, March 29, 2025 12:35 AM IST
സ്പെയിന്: പരാജയമറിയാതെ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ കുതിപ്പ് തുടർന്ന് ബാഴ്സലോണ.
ഒസാസുനയ്ക്കെതിരേ നടന്ന ഏകപക്ഷീയ മത്സരത്തിൽ 3-0യുടെ ആധികാരിക ജയം ആഘോഷിച്ചു. ഇതോടെ മൂന്നു പോയിന്റു കൂട്ടിച്ചേർത്ത് 28 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി പട്ടികയിൽ ഒന്നാംസ്ഥാനത്ത് ശക്തരായി തുടരുന്നു.
കളിയുടെ മുക്കാൽഭാഗം എതിരാളികൾക്കു പന്ത് നല്കാതെ ബാഴ്സലോണ കളംനിറഞ്ഞപ്പോൾ പതിനൊന്നാം മിനിറ്റിൽ ബാഴ്സയുടെ ആദ്യഗോൾ പിറന്നു. ഫെറാൻ ടോറസാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.
21-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഡാനി ഒര്മോ രണ്ടാം ഗോൾ നേടി. 77-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സയുടെ മൂന്നാംഗോൾ നേടി ആധിപത്യം പൂർണമാക്കി.