സബലങ്ക ഫൈനലിൽ
Saturday, March 29, 2025 12:35 AM IST
മയാമി: ലോക ഒന്നാം നന്പർ വനിത താരം ബലാറസിന്റെ ആര്യാന സബലങ്ക മയാമി ഓപ്പണ്‍ ടെന്നീസ് ഫൈനലിൽ.
ഇറ്റലിയുടെ ആറാം സീഡ് താരം ജാസ്മിൻ പൗളിനിയെ 6-2, 6-2ന് അനായാസം മറികടന്നു. 77 മിനിറ്റ് നീണ്ട പോരാട്ടത്തിൽ പൗളിനിക്ക് വെല്ലുവിളിയുയർത്താൻ സാധിച്ചില്ല.
“മത്സരത്തിലെ പ്രകടനത്തിൽ ഞാൻ അതീവ സന്തോഷവതിയാണ്. മയാമി ഓപ്പണ്‍ ഫൈനലിൽ പ്രവേശിച്ചതിൽ അതിലേറെ സന്തോഷിക്കുന്നു- മത്സരശേഷം സബലങ്ക പറഞ്ഞു”.