ബം​​​​​ഗ​​​​​ളൂരു: ഇ​​​​​ന്ത്യ​​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് (ഐ​​​​​എ​​​​​സ്എ​​​​​ൽ) ഫു​​​​​ട്ബോ​​​​​ൾ പ്ലേ ​​​​​ഓ​​​​​ഫ് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക് ഇ​​​​​ന്ന് തു​​​​​ട​​​​​ക്ക​​​​​മാ​​​​​കും. ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​യ കോ​​​​​ൽ​​​​​ക്ക​​​​​ത്ത മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നും എ​​​​​ഫ്സി ഗോ​​​​​വ​​​​​യും നേ​​​​​രി​​​​​ട്ടു സെ​​​​​മി​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു. മൂ​​​​​ന്നു മു​​​​​ത​​​​​ൽ ആ​​​​​റു വ​​​​​രെ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലു​​​​​ള്ള നാ​​​​​ലു ടീ​​​​​മു​​​​​ക​​​​​ളാ​​​​​ണ് പ്ലേ ​​​​​ഓ​​​​​ഫ് ക​​​​​ളി​​​​​ച്ചു സെ​​​​​മി ബെ​​​​​ർ​​​​​ത്ത് ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ൻ പോ​​​​​രാ​​​​​ടു​​​​​ന്ന​​​​​ത്.

ഇ​​​​​ന്ന് ന​​​​​ട​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ പ്ലേ ​​​​​ഓ​​​​​ഫി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി ഹോം ​​​​​ഗ്രൗ​​​​​ണ്ടി​​​​​ൽ മും​​​​​ബൈ സി​​​​​റ്റി എ​​​​​ഫ്സി​​​​​യെ നേ​​​​​രി​​​​​ടും. 30ന് ​​​​​നോ​​​​​ർ​​​​​ത്ത് ഈ​​​​​സ്റ്റ് യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജം​​​​​ഷ​​​​​ഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യെ നേ​​​​​രി​​​​​ടും. ഈ ​​​​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ജ​​​​​യി​​​​​ക​​​​​ൾ സെ​​​​​മി​​​​​ഫൈ​​​​​ന​​​​​ലി​​​​​ൽ ഗോ​​​​​വ​​​​​യ്ക്കും മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നും എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ളാ​​​​​വും. ഏ​​​​​പ്രി​​​​​ൽ 2, 3, 6, 7 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ര​​​​​ണ്ടു​​​​​പാ​​​​​ദ സെ​​​​​മി​​​​​ഫൈ​​​​​ന​​​​​ലു​​​​​ക​​​​​ൾ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​ത്.


സെ​​​​​മി​​​​​ഫൈ​​​​​ന​​​​​ൽ ഒ​​​​​ന്നി​​​​​ലെ​​​​​യും സെ​​​​​മി​​​​​ഫൈ​​​​​ന​​​​​ൽ ര​​​​​ണ്ടി​​​​​ലെ​​​​​യും ജേ​​​​​താ​​​​​ക്ക​​​​​ൾ ഏ​​​​​പ്രി​​​​​ൽ 12നു ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന ഫൈ​​​​​ന​​​​​ലി​​​​​ൽ ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ഫൈ​​​​​ന​​​​​ലി​​​​​സ്റ്റു​​​ക​​​ളി​​​ൽ ഉ​​​​​യ​​​​​ർ​​​​​ന്ന റാ​​​​​ങ്കി​​​​​ലു​​​​​ള്ള ടീ​​​​​മി​​​​​ന്‍റെ ഹോം ​​​​​ഗ്രൗ​​​​​ണ്ടി​​​​​ലാ​​​വും പോ​​​​​രാ​​​​​ട്ടം.