പാ​​​​രീ​​​​സ്: ആ​​​​ഗോ​​​​ള കാ​​​​യി​​​​ക മേ​​​​ള​​​​യി​​​​ൽ പു​​​​തു​​​​ച​​​​രി​​​​ത്രം​​​​കു​​​​റി​​​​ച്ച് 10 മീ​​​​റ്റ​​​​ര്‍ എ​​​​യ​​​​ര്‍ പി​​​​സ്റ്റ​​​​ളി​​​​ല്‍ ഇ​​​​ന്ത്യ​​​​യു​​​​ടെ മ​​​​നു ഭാക​​​​ര്‍-​​​​സ​​​​ര​​​​ബ്‌​​​​ജോ​​​​ത് സിം​​​​ഗ് സ​​​​ഖ്യ​​​​ത്തി​​​​നു വെ​​​​ങ്ക​​​​ല​​​​നേ​​​​ട്ടം. ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ന്‍ സ​​​​ഖ്യ​​​​ത്തെ 16-10നു ​​​​കീ​​​​ഴ​​​​ട​​​​ക്കി ഇ​​​​ന്ത്യ​​​​ന്‍ സ​​​​ഖ്യം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം മെ​​​​ഡ​​​​ല്‍നേ​​​​ട്ട​​​​ത്തി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

വ​​​​നി​​​​ത​​​​ക​​​​ളു​​​​ടെ പ​​​​ത്ത് മീ​​​​റ്റ​​​​ര്‍ എ​​​​യ​​​​ര്‍ പി​​​​സ്റ്റ​​​​ളി​​​​ല്‍ നേ​​​​ര​​​​ത്തെ മ​​​​നു ഭാ​​​​ക​​​​ര്‍ വെ​​​​ങ്ക​​​​ലം നേ​​​​ടി​​​​യി​​​​രു​​​​ന്നു. ടീം ​​​​ഇ​​​​ന​​​​ത്തി​​​​ലും വി​​​​ജ​​​​യി​​​​യാ​​​​യ​​​​തോ​​​​ടെ സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​രം ഒ​​​​രു ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ര​​​​​​​ണ്ടു മെ​​​​​​​ഡ​​​​​​​ൽ നേ​​​​​​​ടു​​​​​​​ന്ന ആ​​​​​​​ദ്യ ഇ​​​​​​​ന്ത്യ​​​​​​​ൻ കാ​​​​​യി​​​​​ക​​​​​താ​​​​​ര​​​​​മെ​​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യും മ​​​​നു സ്വ​​​​ന്ത​​​​മാ​​​​ക്കി.

124 വ​​​​ർ​​​​ഷം മു​​​​ന്പ്, 1900 ൽ ​​​​പാ​​​​രീ​​​​സി​​​​ൽ​​​​ത്ത​​​​ന്നെ ന​​​​ട​​​​ന്ന ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ൽ ബ്രി​​​​​​​ട്ടീ​​​​​​​ഷ്- ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​രം നോ​​​​ർ​​​​മ​​​​ൻ പ്രി​​​​ച്ചാ​​​​ർ​​​​ഡ് ഇ​​​​ര​​​​ട്ട​​​​മെ​​​​ഡ​​​​ൽ നേ​​​​ടി​​​​യി​​​​രു​​​​ന്നു. 200 മീ​​​​​​​റ്റ​​​​​​​ർ സ്പ്രി​​​​​​​ന്‍റി​​​​​​​ലും 200 മീ​​​​​​​റ്റ​​​​​​​ർ ഹ​​​​​​​ർ​​​​​​​ഡി​​​​​​​ൽ​​​​​​​സി​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു പ്രി​​​​​​​ച്ചാ​​​​​​​ർ​​​​​​​ഡി​​​ന്‍റെ വെ​​​​​​​ള്ളി മെ​​​​​​​ഡ​​​​​​​ലു​​​​​​​ക​​​​​​​ൾ. ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ താ​​​​​​​രം പി.​​​​​​​വി. സി​​​​​​​ന്ധു​​​​​​​വി​​​​​​​നു​​​​​​​ശേ​​​​​​​ഷം ര​​​​​​​ണ്ട് ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് മെ​​​​​​​ഡ​​​​​​​ലു​​​​​​​ക​​​​​​​ൾ നേ​​​​ടി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​​​യെ​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​യും മ​​​​നു​​​​വി​​​​നാ​​​​ണ്.

ഒ​​​​പ്പം മ​​​​ത്സ​​​​രി​​​​ച്ച സ​​​​​​​ര​​​​​​​ബ്ജോ​​​​​​​ത് സിം​​​​​​​ഗി​​​​​​​ന്‍റെ ആ​​​​​​​ദ്യ ഒ​​​​​​​ളി​​​​​​​ന്പി​​​​​​​ക് മെ​​​​​​​ഡ​​​​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ പി​​​​റ​​​​ന്ന​​​​ത്. പു​​​​​​​രു​​​​​​​ഷ 10 മീ​​​​​​​റ്റ​​​​​​​ർ എ​​​​​​​യ​​​​​​​ർ പി​​​​​​​സ്റ്റ​​​​​​​ളി​​​​​​​ൽ ഫൈ​​​​​​​ന​​​​​​​​​​​​​​ൽ കാ​​​​ണാ​​​​തെ പു​​​​റ​​​​ത്താ​​​​യ സ​​​​ര​​​​ബ്ജോ​​​​തി​​​​ന്‍റെ തി​​​​രി​​​​ച്ചു​​​​വ​​​​ര​​​​വു​​​​കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു മി​​​​ക്സ​​​​ഡ് ഡ​​​​ബി​​​​ൾ​​​​സി​​​​ൽ ക​​​​ണ്ട​​​​ത്.

തുടക്കത്തിൽ പതറി

പ​​​​തി​​​​മൂ​​​​ന്നു റൗ​​​​ണ്ട് നീ​​​​ളു​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ മോ​​​​ശം തു​​​​ട​​​​ക്ക​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ത്യ​​​​ൻ സ​​​​ഖ്യ​​​​ത്തി​​​​ന്‍റേ​​​​ത്. സ​​​​​​​ര​​​​​​​ബ്ജോ​​​​​​​തി​​​​​​​ന് ആ​​​​​​​ദ്യ ഷോ​​​​​​​ട്ടി​​​​​​​ൽ 8.6 പോ​​​​​​​യി​​​​​​​ന്‍റ് മാ​​​​​​​ത്ര​​​​​​​മേ നേ​​​​​​​ടാ​​​​​​​നാ​​​​​​​യു​​​​​​​ള്ളൂ. മ​​​​​​​നു 10.2 പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടി ഇ​​​​​​​ന്ത്യ​​​​​​​ക്ക് 18.8 പോ​​​​​​​യി​​​​​​​ന്‍റ് സ​​​​മ്മാ​​​​നി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

20.5 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി കൊ​​​​റി​​​​യ ആ​​​​​​​ദ്യ റൗ​​​​​​​ണ്ടി​​​​​​​ൽ 2-0 ന്‍റെ ലീ​​​​​​​ഡ് നേ​​​​​​​ടി. ല​​​​ക്ഷ്യം തെ​​​​റ്റാ​​​​തെ മു​​​​ന്നേ​​​​റി​​​​യ മ​​​​നു ഭാ​​​​ക​​​​റി​​​​ന്‍റെ ക​​​​രു​​​​ത്തി​​​​ൽ അ​​​​​​​ടു​​​​​​​ത്ത നാ​​​​​​​ലു റൗ​​​​​​​ണ്ടു​​​​ക​​​​ൾ പി​​​​ന്നി​​​​ടു​​​​ന്പോ​​​​ൾ ഇ​​​​ന്ത്യ 8-2നു ​​​​മു​​​​​​​ന്നി​​​​​​​ലെ​​​​​​​ത്തി. ആ​​​​​​​റും എ​​​​​​​ട്ടും റൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ൽ കൊ​​​​​​​റി​​​​​​​യ​​​​​​​ൻ സ​​​​​​​ഖ്യം ക​​​​ടു​​​​ത്ത വെ​​​​ല്ലു​​​​വി​​​​ളി​​​​യോ​​​​ടെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഒ​​​​​​​ന്പ​​​​​​​ത്, 10 റൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​ തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു.


11, 12 റൗ​​​​​​​ണ്ടു​​​​​​​ക​​​​​​​ളി​​​​​​​ൽ കൊ​​​​​​​റി​​​​​​​യ​​​​​​​ൻ ടീം ​​​​തി​​​​രി​​​​ച്ച​​​​ടി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക​​​​​​​മാ​​​​​​​യ 13-ാം റൗ​​​​​​​ണ്ടി​​​​​​​ൽ മ​​​​​​​നു 9.4 പോ​​​​​​​യി​​​​​​​ന്‍റ് നേ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ സ​​​​​​​ര​​​​​​​ബ്ജോ​​​​​​​ത് 10.2 പോ​​​​​​​യി​​​​​​​ന്‍റി​​​​​​​ൽ ഷോ​​​​​​​ട്ട് പാ​​​​​​​യി​​​​​​​ച്ച് 19.6 പോ​​​​​​​യി​​​​​​​ന്‍റ് എ​​​​ന്ന കൂ​​​​റ്റൻ ലീ​​​​​​​ഡ് ഇ​​​​ന്ത്യ​​​​ക്കു സ​​​​മ്മാ​​​​നി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കൊ​​​​​​​റി​​​​​​​യ​​​​​​​യ്ക്ക് 18.5 പോ​​​​​​​യി​​​​​​​ന്‍റ് മാ​​​​​​​ത്ര​​​​​​​മേ ഈ ​​​​റൗ​​​​ണ്ടി​​​​ൽ നേ​​​​​​​ടാ​​​​​​​നാ​​​​​​​യു​​​​​​​ള്ളൂ.

റി​​​​ക്കാ​​​​ര്‍ഡു​​​​ക​​​​ള്‍ നി​​​​ര​​​​വ​​​​ധി

☛ ഒ​​​​ളി​​​​മ്പി​​​​ക് മെ​​​​ഡ​​​​ല്‍ നേ​​​​ടി​​​​യ ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ന്‍ വ​​​​നി​​​​താ ഷൂ​​​​ട്ട​​​​ര്‍
☛ എ​​​​യ​​​​ര്‍ പി​​​​സ്റ്റ​​​​ൾ‍ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ മെ​​​​ഡ​​​​ല്‍നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​രി
☛ ഒ​​​​റ്റ ഒ​​​​ളി​​​​മ്പി​​​​ക്‌​​​​സി​​​​ല്‍ ര​​​​ണ്ട് മെ​​​​ഡ​​​​ലു​​​​ക​​​​ള്‍ നേ​​​​ടി​​​​യ ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ന്‍താ​​​​രം
☛ ര​​​​ണ്ട് ഒ​​​​ളി​​​​മ്പി​​​​ക് മെ​​​​ഡ​​​​ലു​​​​ക​​​​ള്‍ നേ​​​​ടു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ന്‍ ഷൂ​​​​ട്ട​​​​ര്‍

സ​​​​​​​ര​​​​​​​ബ്ജോ​​​​​​​തി​​​​​​​ന്‍റെ വ​​​​​​​ര​​​​​​​വ്

ഹ​​​​​​​രി​​​​​​​യാ​​​​​​​ന​​​​​​​യി​​​​​​​ലെ അ​​​​ന്പാ​​​​ല​​​​​​​യി​​​​​​​ൽ ധീ​​​​​​​ൻ എ​​​​ന്ന ഗ്രാ​​​​മ​​​​ത്തി​​​​ലെ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​നാ​​​​​​​യ ജ​​​​​​​തീ​​​​​​​ന്ദ​​​​​​​ർ സിം​​​​​​​ഗി​​​​​​​ന്‍റെ​​​​​​​യും വീ​​​​​​​ട്ട​​​​​​​മ്മ​​​​​​​യാ​​​​​​​യ ഹ​​​​​​​ർ​​​​​​​ദീ​​​​​​​പ് കൗ​​​​​​​റി​​​​​​​ന്‍റെ​​​​​​​യും മ​​​​​​​ക​​​​​​​നാ​​​​ണ് സ​​​​ര​​​​ബ്ജോ​​​​ത്.

ചെ​​​​​​​റി​​​​​​​യ പ്രാ​​​​​​​യ​​​​​​​ത്തി​​​​ൽ​​​​ത്ത​​​​ന്നെ ഫു​​​​ട്ബോ​​​​ളി​​​​ൽ ക​​​​ന്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സ​​​​ര​​​​ബ്ജോ​​​​ത് 13-ാം വ​​​​​​​യ​​​​​​​സി​​​​​​​ലാ​​​​​​​ണ് ഷൂ​​​​​​​ട്ടിം​​​​​​​ഗി​​​​​​​ലേ​​​​​​​ക്കു ത​​​​​​​ന്‍റെ ശ്ര​​​​​​​ദ്ധ തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഫു​​​​ട്ബോ​​​​ൾ ക്യാ​​​​​​​ന്പി​​​​​​​നി​​​​​​​ടെ ഒ​​​​​​​രു താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക റേ​​​​​​​ഞ്ചി​​​​​​​ൽ കു​​​​​​​റ​​​​​​​ച്ച് കു​​​​​​​ട്ടി​​​​​​​ക​​​​​​​ൾ എ​​​​​​​യ​​​​​​​ർ ഗ​​​​ൺ ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ന്ന​​​​​​​തു ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​താ​​​​ണു വ​​​​ഴി​​​​ത്തി​​​​രി​​​​വാ​​​​യ​​​​ത്.

വ​​​​​​​ലി​​​​​​​യ ചെ​​​​​​​ല​​​​​​​വു​​​​​​​ള്ള കാ​​​​​​​യി​​​​​​​ക​​​​​​​യി​​​​​​​ന​​​​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ ആ​​​​ദ്യം എ​​​​തി​​​​ർ​​​​ത്തു​​​​വെ​​​​ങ്കി​​​​ലും പി​​​​ന്നീ​​​​ട് സ​​​​ര​​​​ബ്ജി​​​​ത്തി​​​​ന്‍റെ ആ​​​​ഗ്ര​​​​ഹ​​​​ത്തി​​​​നൊ​​​​പ്പം നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

പി​​​​ന്നാ​​​​ലെ മു​​​​ട​​​​ങ്ങാ​​​​തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ന്ന സ​​​​ര​​​​ബ്ജോ​​​​ത് 2019ലെ ​​​​​​​ജൂ​​​​​​​ണി​​​​​​​യ​​​​​​​ർ ലോ​​​​​​​ക ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ൽ സ്വ​​​​ർ​​​​ണ​​​​മെ​​​​ഡ​​​​ൽ നേ​​​​ടി വ​​​​ര​​​​വ​​​​റി​​​​യി​​​​ച്ചു.