ഉത്തര കൊറിയ മെഡൽ പട്ടികയിൽ
Wednesday, July 31, 2024 12:34 AM IST
പാരീസ്: പാരീസ് ഒളിന്പിക്സിൽ ഉത്തര കൊറിയ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. എട്ട് വർഷത്തിനുശേഷം ഉത്തരകൊറിയ നേടുന്ന ആദ്യത്തെ ഒളിന്പിക് മെഡലാണ്. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ വെള്ളി നേടിയാണ് എട്ടു വർഷത്തിനുശേഷം ഒരു ഒളിന്പിക് മെഡലിൽ മുത്തമിടുന്നത്. ഫൈനലിൽ ചൈനയോടാണ് പരാജയപ്പെട്ടത്.