മും​ബൈ: സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ നാ​യ​ക​നാ​യി നി​യ​മി​ച്ചേ​ക്കും. ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ജ​യി​ച്ച​തി​നു പി​ന്നാ​ലെ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച​തി​നു പി​ന്നാ​​ലെ​യാ​ണു പു​തി​യ നാ​യ​ക​നെ തേ​ടു​ന്ന​ത്.

സൂ​ര്യ​കു​മാ​റി​നൊ​പ്പം ഇ​ന്ത്യ​യു​ടെ സ്ഥി​രം നാ​യ​ക സ്ഥാ​ന​ത്തി​നാ​യി ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മു​ണ്ട്. എ​ന്നാ​ൽ മു​ൻ നാ​യ​ക​ൻ രോ​ഹി​ത്തി​നും പു​തി​യ പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​റി​നും സൂ​ര്യ​കു​മാ​റി​നെ നാ​യ​ക​നാ​ക്കു​ന്ന​തി​ലാ​ണ് താ​ത്പ​ര്യ​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര്യം ഗം​ഭീ​റും ചീ​ഫ് സെ​ല​ക്ട​ർ അ​ജി​ത് അ​ഗാ​ർ​ക്ക​റും പാ​ണ്ഡ്യ​യെ അ​റി​യി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.


ഇ​ന്ത്യ​യു​ടെ ശ്രീ​ല​ങ്ക​ൻ പ​ര്യ​ട​ന​ത്തി​നു​ള്ള ടീ​മി​നെ ഈ ​ആ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കേ​യാ​ണ് പു​തി​യ നാ​യ​ക​നെ തേ​ടു​ന്ന​ത്. സ്ഥി​രം പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​കു​ന്ന ഓ​ൾ​റൗ​ണ്ട​ർ പാ​ണ്ഡ്യ​യു​ടെ ശാ​രീ​രി​ക​ക്ഷ​മ​ത​യി​ലു​ള്ള വി​ശ്വാ​സ​ക്കു​റ​വാ​ണ് പു​തി​യ നാ​യ​ക​നെ തേ​ടാ​ൻ പ്രേ​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 2026 ട്വ​ന്‍റി 20 ലോ​ക​ക​പ്പ് വ​രെ​യാ​കും സൂര്യകുമാറിന്‍റെ നായ ക​സ്ഥാ​നം.