ഈ ഗോളോടെ 22 മത്സരങ്ങൾക്കുശേഷം ജർമനിക്കെതിരേ ഒരു ജയമെന്ന സ്വിസ് സ്വപ്നം തകർന്നു.
ഗ്രൂപ്പിൽ ജർമനിക്ക് ഏഴു പോയിന്റും സ്വിറ്റ്സർലൻഡിന് അഞ്ചു പോയിന്റുമാണുള്ളത്.
ഈ ടൂർണമെന്റിൽ സ്റ്റോപ്പേജ് ടൈമിൽ (ആദ്യ പകുതി, രണ്ടാം പകുതി) ജർമനി നേടുന്ന മൂന്നാമത്തെ ഗോളാണ്. ഒരു യൂറോ ടൂർണമെന്റിൽ ഒരു ടീം സ്റ്റോപ്പേജ് ടൈമിൽ നേടുന്ന ഏറ്റവും കൂടുതൽ ഗോളാണിത്.