സിറ്റിയെ തളച്ചു
Sunday, September 29, 2024 12:33 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ന്യൂകാസിൽ യുണൈറ്റഡ് 1-1നു മാഞ്ചസ്റ്റർ സിറ്റിയെ തളച്ചു.ജോസ്കോ ഗ്വാർഡിയോളിന് (35’) ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. ആന്റണി ഗോർഡന്റെ (58') പെനാൽറ്റി ഗോളിലൂടെ ന്യൂകാസിൽ സമനില പിടിച്ചു.
മറ്റു മത്സരങ്ങളിൽ ആഴ്സണൽ 4-2നു ലെസ്റ്റർ സിറ്റിയെയും ചെൽസി അതേ വ്യത്യാസത്തിൽ ബ്രൈറ്റണിനെയും തോൽപ്പിച്ചു.