ലിവർപൂളിനു സമനില
Wednesday, May 15, 2024 1:38 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂളിന് എവേ പോരാട്ടത്തിൽ സമനില. ആസ്റ്റണ്‍ വില്ലയുമായി 3-3ന് ലിവർപൂൾ പോയിന്റ് പങ്കുവച്ചു.
37 മത്സരങ്ങളിൽനിന്ന് 79 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ. 68 പോയിന്റുള്ള ആസ്റ്റണ്‍ വില്ല നാലാമതുണ്ട്.
ജോണ്‍ ഡുറാൻ (85’, 88’) അവസാന മിനിറ്റുകളിൽ നേടിയ ഇരട്ട ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ല സമനില സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ലിവർപൂൾ 3-1നു മുന്നിലായിരുന്നു.