ബയേണിനു ജയം; ലെവർകൂസനു സമനില
Monday, January 29, 2024 2:38 AM IST
ഓഗ്സ്ബർഗ്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിനു ജയം. ബയേണ്‍ രണ്ടിനെതിരേ മൂന്നു ഗോളിന് എഫ്സി ഓഗ്സ്ബർഗിനെ തോൽപ്പിച്ചു. ജയത്തോടെ പോയിന്റ് നിലയിൽ ഒന്നാമതുള്ള ബയേർ ലെവർകൂസനുമായുള്ള പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു.
ബയേണിന് 47 പോയിന്റും ലെവർകൂസന് 49 പോയിന്റുമാണ്. അലക്സാണ്ടർ പവ്ലോവിച്ച്, അൽഫോൻസോ ഡേവിസ്, ഹാരി കെയ്ൻ എന്നിവരാണ് ബയേണിനായി ഗോൾ നേടിയത്. ലെവർകൂസൻ-ബൊറൂസിയ മോണ്ഹെൻഗ്ലാഡ്ബാക്ക് മത്സരം ഗോൾരഹിത സമനിലയായി.