റിയ ബഷീറിനു സെഞ്ചുറി
Tuesday, January 23, 2024 12:45 AM IST
മഡ്ഗാവ്: സികെ നായുഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരേ കേരളം പൊരുതുന്നു. 337 റണ്‍സിനു പുറത്തായ ഗോവയ്ക്കെതിരേ കേരളം രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 213 എന്ന നിലയിലാണ്.
കേരളത്തിനായി ഓപ്പണർ റിയ ബഷീർ (117) സെഞ്ചുറി നേടി. എം.എസ്. സച്ചിൻ (76) ക്രീസിലുണ്ട്. കേരള ക്യാപ്റ്റൻ അനന്ദകൃഷ്ണൻ അടക്കം മൂന്ന് ബാറ്റർമാർ പൂജ്യത്തിനു പുറത്തായി.