രാകേഷ് നിരീക്ഷകൻ
Wednesday, January 10, 2024 11:46 PM IST
കോട്ടയം: ഇന്ത്യ x അഫ്ഗാനിസ്ഥാൻ രണ്ടാം ട്വന്റി-20 ക്രിക്കറ്റിന്റെ മാച്ച് ഒബ്സർവറായി മലയാളിയായ അഡ്വ. പി. രാകേഷിനെ ബിസിസിഐ നിയമിച്ചു.
തൃശൂർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധിയാണ് കെസിഎ അംഗമായ രാകേഷ്. ഈ മാസം 14ന് ഇൻഡോറിൽവച്ചാണ് ഇന്ത്യ x അഫ്ഗാനിസ്ഥാൻ രണ്ടാം ട്വന്റി-20.