ബാഴ്സ രക്ഷപ്പെട്ടു
Tuesday, January 9, 2024 1:28 AM IST
ബർബാസ്ട്രോ (സ്പെയിൻ): സ്പാനിഷ് കോപ്പ ഡെൽ റേ ഫുട്ബോളിൽ നാലാം ഡിവിഷൻ ക്ലബ് ബർബാസ്ട്രോയുടെ വെല്ലുവിളികളെ അതിജീവിച്ച് ബാഴ്സലോണ.
ശക്തരായ ബാഴ്സലോണ രണ്ടിനെതിരേ മൂന്നു ഗോളിനാണു ബർബാസ്ട്രോയെ തോൽപ്പിച്ചത്. ഫെർമിൻ ലോപ്പസ് (18’), റാഫിഞ്ഞ (51’), റോബർട്ട് ലെവൻഡോവ്സ്കി (88’ പെനാൽറ്റി) എന്നിവരാണു ബാഴ്സയ്ക്കായി വലകുലുക്കിയത്.
മറ്റ് മത്സരങ്ങളിൽ സെവിയ്യ, വാലൻസിയ, റയൽ സോസിദാദ്, അത്ലറ്റിക്കോ ബിൽബാവോ ടീമുകൾ ജയിച്ചു.