എൽഗറിന് ജഴ്സി സമ്മാനിച്ച് ടീം ഇന്ത്യ
Thursday, January 4, 2024 10:45 PM IST
കേപ്ടൗൺ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റോടെ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡീൻ എൽഗറിന് ആദരസൂചകമായി വിരാട് കോഹ്ലി തന്റെ ജഴ്സി സമ്മാനിച്ചു.
മത്സരം തീർന്നതിനു പിന്നാലെയാണ് കോഹ്ലി ഓട്ടോഗ്രാഫോടെ തന്റെ ജഴ്സി എൽഗറിനു സമ്മാനിച്ചത്. തൊട്ടുപിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ, ഇന്ത്യൻ ടീം അംഗങ്ങൾ മുഴുവൻ ഒപ്പുവച്ച ജഴ്സിയും എൽഗറിനു സമ്മാനിച്ചു. കേപ്ടൗൺ ടെസ്റ്റിൽ എൽഗറായിരുന്നു ദക്ഷിണാഫ്രിക്കയെ നയിച്ചത്.