കോ​​ട്ട​​യം: ഗി​​രി​​ദീ​​പം സ്കൂ​​ളി​​ന് മൂ​​ന്നു കി​​രീ​​ട​​ങ്ങ​​ൾ. സ്കൂ​​ളി​​ന്‍റെ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന 30-ാമ​​ത് ഗി​​രി​​ദീ​​പം അ​​ഖി​​ലേ​​ന്ത്യാ ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ, 14-ാമ​​ത് സം​​സ്ഥാ​​ന സി​​ബി​​എ​​സ്ഇ വി​​ഭാ​​ഗം ബാ​​സ്ക​​റ്റ്ബോ​​ൾ, 10-ാമ​​ത് വോ​​ളി​​ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലാ​​ണ് ഗി​​രി​​ദീ​​പം കി​​രീ​​ടം നേ​​ടി​​യ​​ത്.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ഗി​​രി​​ദീ​​പം 67-51ന് ​​ഫാ. അ​​ഗ്ന​​ൽ സ്കൂ​​ൾ മും​​ബൈ​​യെ തോ​​ൽ​​പ്പി​​ച്ചു. സി​​ബി​​എ​​സ്ഇ വി​​ഭാ​​ഗ​​ത്തി​​ൽ ഗി​​രി​​ദീ​​പം 29-8ന് ​​ഡി പോ​​ൾ പ​​ബ്ലി​​ക് സ്കൂ​​ൾ കു​​റ​​വി​​ല​​ങ്ങാ​​ടി​​നെ തോ​​ൽ​​പ്പി​​ച്ചു. വോ​​ളി​​ബോ​​ളി​​ൽ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് എ​​സ്ഡി​​വി​​എ​​ച്ച്എ​​സ്എ​​സ് പേ​​ര​​മം​​ഗ​​യെ​​ത്ത പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.


സ്പോ​​ർ​​ട്്സ് ഡി​​വി​​ഷ​​ൻ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗം ബാസ്കറ്റ്ബോൾ ഫൈനലി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് മാ​​ന്നാ​​നം 74-49ന് ​​നാ​​ടാ​​ർ സ​​ര​​സ്വ​​തി എ​​ച്ച്എ​​സ്എ​​സ് തേ​​നി​​യെ തോ​​ൽ​​പ്പി​​ച്ചു.
പെ​​ണ്‍​കു​​ട്ടി​​ക​​ളുടെ ഫൈനലിൽ ഹോ​​ളി ക്രോ​​സ് ആ​​ഗ്ലോ ഇ​​ന്ത്യ​​ൻ സ്കൂ​​ൾ തൂ​​ത്തു​​ക്കു​​ടി 77-63ന് ​​എ​​സ്എ​​ച്ച് എ​​ച്ച്എ​​സ്എ​​സ് തേ​​വ​​ര​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.