മും​​ബൈ: ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ താ​​രം ഹ​​ാർ​​ദി​​ക് പാ​​ണ്ഡ്യ ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന് റി​​പ്പോ​​ർ​​ട്ട്.

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് നാ​​യ​​ക​​ൻ രോ​​ഹി​​ത് ശ​​ർ​​മ​​യെ ഗു​​ജ​​റാ​​ത്തി​​ന് കൈ​​മാ​​റ്റം ചെ​​യ്ത് പാ​​ണ്ഡ്യ​​യെ സ്വ​​ന്ത​​മാ​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു മു​​ന്പ് വ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. എ​​ന്നാ​​ൽ, അ​​തൊ​​ഴി​​വാ​​ക്കി 15 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് മും​​ബൈ ഹ​​ാർ​​ദി​​ക് പാ​​ണ്ഡ്യ​​യെ സ്വ​​ന്ത​​മാ​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത്. ട്രാ​​ൻ​​സ്ഫ​​ർ ഫീ​​സ് എ​​ത്ര​​യെ​​ന്ന് ഇ​​തു​​വ​​രെ വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

ശ​​ന്പ​​ളം കൂ​​ടാ​​തെ ട്രാ​​ൻ​​സ്ഫ​​ർ ഫീ​​യു​​ടെ 50 ശ​​ത​​മാ​​നം ഹാ​​ർ​​ദി​​ക്കി​​നു ല​​ഭി​​ക്കും. ഈ ​​കൈ​​മാ​​റ്റം ന​​ട​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ ഐ​​പി​​എ​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ താ​​ര​​കൈ​​മാ​​റ്റ​​മാ​​കും ഇ​​ത്. ര​​ണ്ടു ഫ്രാ​​ഞ്ചൈ​​സി​​ക​​ളും ഈ ​​ഇ​​ട​​പാ​​ടു​​ക​​ളെ​​ക്കു​​റി​​ച്ച് ഇ​​തു​​വ​​രെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളൊ​​ന്നും ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

കൈ​​മാ​​റ്റ​​ത്തി​​നു​​ള്ള തു​​ക ക​​ണ്ട​​ത്തേ​​ണ്ട​​താ​​ണ് മും​​ബൈ​​ക്കു​​ള്ള വെ​​ല്ലു​​വി​​ളി. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ ലേ​​ലം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ മും​​ബൈ​​യു​​ടെ പ​​ക്ക​​ൽ 50 ല​​ക്ഷം രൂ​​പ​​യാ​​ണ് ശേ​​ഷി​​ക്കു​​ന്ന​​ത്. ഹാ​​ർ​​ദി​​ക്കി​​നെ കൊ​​ണ്ടു​​വ​​രാ​​ൻ മും​​ബൈ​​ക്ക് ടീ​​മി​​ലെ ഏ​​തെ​​ങ്കി​​ലും മു​​ൻ​​നി​​ര താ​​ര​​ത്തെ റിലീസ് ചെയ്യുകമാത്രമാണ് ഏക പോം​​വ​​ഴി​​. 2024 സീ​​സ​​ണി​​ലേ​​ക്കു​​ള്ള ക​​ളി​​ക്കാ​​രെ നി​​ല​​നി​​ർ​​ത്ത​​ൽ ന​​ട​​പ​​ടി ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലു മ​​ണി​​യോ​​ടെ അ​​വ​​സാ​​നി​​ക്കും.


2015ൽ ​​മു​​ംബൈ ഇ​​ന്ത്യ​​ൻ​​സി​​ലാ​​ണ് ഹ​​ാർ​​ദി​​ക് ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ക​​രി​​യ​​ർ ആ​​രം​​ഭി​​ച്ച​​ത്. 2021 വ​​രെ മും​​ബൈ​​യ്ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു. 2022ലെ ​​ഐ​​പി​​എ​​ൽ മ​​ഹാ​​ലേ​​ല​​ത്തി​​നു മു​​ന്പ് താ​​ര​​ത്തെ മും​​ബൈ ഒ​​ഴി​​വാ​​ക്കി. 2022ൽ ​​ഹാ​​ർ​​ദി​​ക്കി​​നെ ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് സ്വ​​ന്ത​​മാ​​ക്കി.

ടൈ​​റ്റ​​ൻ​​സി​​ന്‍റെ നാ​​യ​​ക​​നാ​​യു​​ള്ള ആ​​ദ്യ സീ​​സ​​ണി​​ൽ​​ത​​ന്നെ ടീ​​മി​​നെ ചാ​​ന്പ്യ​ന്മാ​​രാ​​ക്കി. ആ ​​ഫൈ​​ന​​ലി​​ൽ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ചും ഹാ​​ർ​​ദി​​ക്കാ​​യി​​രു​​ന്നു. 2023 സീ​​സ​​ണി​​ൽ ടീ​​മി​​നെ ര​​ണ്ടാം ത​​വ​​ണ​​യും ഫൈ​​ന​​ലി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും കി​​രീ​​ടം നേ​​ടാ​​നാ​​യി​​ല്ല. ര​​ണ്ടു സീ​​സ​​ണി​​ലും പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

ടൈ​​റ്റ​​ൻ​​സും മും​​ബൈ ഇ​​ന്ത്യ​​ൻ​​സും ത​​മ്മി​​ൽ ഇ​​ട​​പാ​​ട് ന​​ട​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ, കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഐ​​പി​​എ​​ല്ലി​​ലെ മൂ​​ന്നാ​​മ​​ത്തെ ക്യാ​​പ്റ്റ​​നാ​​യി​​രി​​ക്കും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ. നേ​​ര​​ത്തെ, നാ​​യ​​ക​​സ്ഥാ​​ന​​ത്തി​​രി​​ക്കു​​ന്പോ​​ൾ ആ​​ർ. അ​​ശ്വി​​ൻ പ​​ഞ്ചാ​​ബ് കിം​​ഗ്സി​​ൽ​​നി​​ന്നും അ​​ജി​​ങ്ക്യ ര​​ഹാ​​നെ രാ​​ജ​​സ്ഥാ​​നി​​ൽ​​നി​​ന്നും ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സി​​ലേ​​ക്ക് മാ​​റി​​യി​​രു​​ന്നു.

ഹാർദിക്

ഗുജറാത്ത് ടൈറ്റൻസിൽ

മ​​ത്സ​​രം: 31
ജ​​യം: 22
തോ​​ൽ​​വി: 09
റ​​ണ്‍​സ്: 833
വി​​ക്ക​​റ്റ്: 11
2022: കി​​രീ​​ടം
2023: റ​​ണ്ണേ​​ഴ്സ് അ​​പ്പ്