ദേവദത്ത് ലക്നോയിൽ
Thursday, November 23, 2023 1:37 AM IST
ന്യൂഡൽഹി: രാജസ്ഥാൻ റോയൽസ് ബാറ്റർ ദേവദത്ത് പടിക്കൽ ഇനി ഐപിഎല്ലിൽ ലക്നോ സൂപ്പർ ജയന്റ്സിനായി കളിക്കും.
ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ വിട്ടുനൽകിയാണു ലക്നോ ദേവദത്തിനെ സ്വന്തമാക്കിയത്. 47 ഐപിഎൽ മത്സരങ്ങളിൽനിന്ന് 55 വിക്കറ്റ് നേടിയ ആവേശ് ഖാനെ, 2022 മെഗാലേലത്തിൽ 10 കോടി രൂപ മുടക്കിയാണ് ലക്നോ സ്വന്തമാക്കിയത്. നിലവിലെ കരാർ തുക ആവേശിനു രാജസ്ഥാൻ നൽകേണ്ടിവരും.