തിരുവനന്തപുരം സെമിയിൽ
Saturday, November 11, 2023 12:03 AM IST
ആലപ്പുഴ: സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരം പുരുഷ, വനിതാ ടീമുകൾ സെമി ഫൈനലിൽ.
വനിതകളുടെ ക്വാർട്ടറിൽ തിരുവനന്തപുരം തൃശൂരിനെയും പത്തനംതിട്ട ആലപ്പുഴയെയും പരാജയപ്പെടുത്തി.
കോട്ടയം കോഴിക്കോടിനെയും പാലക്കാട് എറണാകുളത്തെയും തോൽപ്പിച്ചു സെമിയിൽ കടന്നിട്ടുണ്ട്. പുരുഷൻമാരുടെ ക്വാർട്ടറിൽ തിരുവനന്തപുരം കോഴിക്കോടിനെ പരാജയപ്പെടുത്തി.