ഹേയ് ജൂഡ്...
Thursday, October 26, 2023 1:15 AM IST
ബ്രാഗ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് യുവതാരം ജൂഡ് ബെല്ലിങ്ഗം അപൂര്‍വ നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ സ്പാനിഷ് ലാ ലിഗ ക്ലബ്ബായ റയല്‍ മാഡ്രിഡ് 2-1ന് പോര്‍ച്ചുഗലില്‍ നിന്നുള്ള ബ്രാഗയെ കീഴടക്കി.
റയല്‍ മാഡ്രിഡിനായി ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഗോള്‍ നേടിയ രണ്ടാമത് മാത്രം കളിക്കാരനാണ് ബെല്ലിങ്ഗം.
ഗ്രൂപ്പ് എയില്‍ മാഞ്ചസ്റ്റര്‍ 1-0ന് കോപ്പന്‍ഹേഗനെ കീഴടക്കി. ഗ്രൂപ്പില്‍ യുണൈറ്റഡിന്റെ ആദ്യ ജയമാണ്. ഗ്രൂപ്പ് ബിയില്‍ ആഴ്സണല്‍ 2-1ന് സ്പെയിനില്‍നിന്നുള്ള സെവിയ്യയെ കീഴടക്കി.ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ബയേണ്‍ മ്യണിക്ക് 3-1ന് ഗലറ്റ്സറെയെ കീഴടക്കി.