ബംഗ്ലാദേശിന് വിജയത്തുടക്കം
Sunday, October 8, 2023 12:53 AM IST
ധരംശാല: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിന് വിജയത്തുടക്കം. ബംഗ്ലാദേശ് ആറു വിക്കറ്റിന് അഫ്ഗാനിസ്ഥാനെ കീഴടക്കി. അഫ്ഗാൻ ഉയർത്തിയ 157 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് 34.4 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
അർധസെഞ്ചുറി നേടുകയും മൂന്ന് വിക്കറ്റെടുക്കുകയും ചെയ്ത മെഹ്ദി ഹസനാണ് (73 പന്തിൽ 57) ബംഗ്ലാദേശിന്റെ വിജയശിൽപ്പി. നജ്മുൽ ഹുസൈൻ ഷാന്റ 59 റണ്‍സ് നേടി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 37.2 ഓവറിൽ 156 റണ്‍സിന് പുറത്തായി. 47 റണ്‍സെടുത്ത ഓപ്പണർ റഹ്മാനുള്ള ഗുർബാസാണ് ടോപ് സ്കോറർ. 22 റണ്‍സ് വീതം നേടിയ ഇബ്രാഹിം സദ്രാനും അസ്മത്തുള്ള ഒമർസായിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റഹ്മത്ത് ഷായും ഷാഹിദിയും 18 റണ്‍സ് വീതം നേടി.
ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസനും മെഹ്ദി ഹസനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി