ചേതൻ ശർമ രാജിവച്ചു
Friday, February 17, 2023 11:46 PM IST
ന്യൂഡൽഹി: ഒളികാമറയിലെ വിവാദ വെളിപ്പടുത്തലുകളിൽ കുടുങ്ങി ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമ രാജിവച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങളടക്കം മത്സരത്തിനിറങ്ങുന്പോൾ കായികക്ഷമത ഉറപ്പുവരുത്താൻ കുത്തിവയ്പ് എടുക്കാറുണ്ടെന്നും ഇത് ഉത്തേജകപരിശോധനയിൽ കണ്ടെത്താനാവില്ല, ഇന്ത്യൻ ടീമിലെ പല താരങ്ങളും തന്നെ വീട്ടിൽ വന്നു കാണാറുണ്ടെന്നും ട്വന്റി-20 ടീം നായകനായ ഹാർദിക് പാണ്ഡ്യ വീട്ടിൽ വന്നിരുന്നു... തുടങ്ങിയ വെളിപ്പെടുത്തലാണ് ചേതൻ ശർമ നടത്തിയത്.
രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും സൗരവ് ഗാംഗുലിക്കുമെതിരെ ചേതൻ ശർമ വെളിപ്പെടുത്തലുകൾ നടത്തി. സംഭവത്തിൽ സീനിയർ താരങ്ങളടക്കം കടുത്ത അതൃപ്തി അറിയിച്ചതിനു പിന്നാലെയാണ് ചേതൻ ശർമയോട് ബിസിസിഐ രാജി ആവശ്യപ്പെട്ടത്.
ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് രാജി.