മണപ്പുറം ഫൗണ്ടേഷന് ദേശീയ പുരസ്കാരം
Tuesday, December 17, 2024 12:00 AM IST
തൃശൂർ: സുസ്ഥിര നൈപുണ്യവികസനപ്രവർത്തനങ്ങൾക്കു മണപ്പുറം ഫൗണ്ടേഷന് എക്കോ ഫ്രണ്ട്ലി സ്കിൽ ഡെവലപ്മെന്റ് പുരസ്കാരം ലഭിച്ചു.
ബംഗളൂരുവിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർജ് ഡി. ദാസ്, മണപ്പുറം ഫിനാൻസ് സീനിയർ പിആർഒ കെ.എം. അഷ്റഫ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
സാന്പത്തികമായി പിന്നാക്കംനിൽക്കുന്നവരുൾപ്പെടെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനു മണപ്പുറം ഫൗണ്ടേഷൻ നടത്തിവരുന്ന സ്കിൽ ഡെവലപ്മെന്റ് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണു പുരസ്കാരം. സാമൂഹികപ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസമേഖലയിൽ മണപ്പുറം ഫൗണ്ടേഷൻ പ്രതിവർഷം ആറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്.
പാഠപുസ്തകങ്ങളിലെ അറിവുകളോടൊപ്പം വിദ്യാർഥികളുടെ വൈവിധ്യമാർന്ന കഴിവുകളെക്കൂടി പ്രോത്സാഹിപ്പിക്കുന്ന പഠനരീതികൾ നടപ്പാക്കണമെന്നു മണപ്പുറം ഫൗണ്ടേഷൻ മാനേജ്മെന്റ് ട്രസ്റ്റി വി.പി. നന്ദകുമാർ പറഞ്ഞു.