റബ്കോ ഓണം സൂപ്പർ ഡിസ്കൗണ്ട് സെയിൽ; സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി
Tuesday, December 17, 2024 12:00 AM IST
തലശേരി: റബ്കോയുടെ ഓണം സൂപ്പർ ഡിസ്കൗണ്ട് സെയിലിനോടനുബന്ധിച്ച് നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി.
ചോനാടം റബ്കോ ഫാക്ടറിയിൽ റബ്കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ നറുക്കെടുപ്പ് നിർവഹിച്ചു. റബ്കോ ഭരണസമിതിയംഗം പ്രസന്ന അധ്യക്ഷത വഹിച്ചു. ഫാക്ടറി മാനേജർ കെ.സി. ശ്രീജേഷ്, പി. ശ്രീധരൻ, പ്രൊഡക്ഷൻ മാനേജർ പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
ഒന്നാം സമ്മാനമായ ടെലിവിഷന്‍ പ്രദീപന് നിടുമ്പ്രവും രണ്ടാം സമ്മാനമായ റഫ്രിജറേറ്ററിന് ഇസ്മയിൽ ഓര്‍ക്കാട്ടേരിയും മൂന്നാം സമ്മാനമായ റോക്കര്‍ ചെയറിന് ഇ.എം. സിന്ധു ചോനാടവും അര്‍ഹരായി. അഞ്ചുപേര്‍ക്ക് നാലാം സമ്മാനമായി ഓണക്കിറ്റും ലഭിച്ചു.