ഒല ഇലക്ട്രിക് സ്കൂട്ടറിന് പരാതിയിൽ റിക്കാർഡ്
Tuesday, December 17, 2024 12:00 AM IST
ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ നിന്നുള്ള മുൻനിര താരമാണ് ഒല ഇലക്ട്രിക് സ്കൂട്ടർ ഇറങ്ങിയ കാലം മുതൽ ഒല സ്കൂട്ടറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും കുറവില്ല.
ഒരു നിശ്ചിത കാലയളവിനുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചതിന് കന്പനി ലോക റിക്കാർഡ് നേടിയിരിക്കുകയാണെന്നാണ് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഒല ഇലക്ട്രിക് ശരിക്കും നിരവധി വിവാദങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2023 സെപ്റ്റംബർ മുതൽ 2024 ഓഗസ്റ്റ് വരെ, പ്രതിമാസം ഉപഭോക്താക്കളിൽ നിന്ന് എട്ടുലക്ഷത്തിലധികം പരാതികളാണ് ലഭിച്ചത്. ഒരു മാസം ശരാശരി 80,000 വരെ പരാതിയാണ് ലഭിക്കുന്നത്. ഒരു ദിവസം ശരാശരി 2,000 മുതൽ 7,000 വരെയും പരാതികളാണ് ലഭിക്കുന്നത്.
ഈ കണക്കുകൾ ഇന്ത്യയുടെ സെൻട്രൽ കണ്‍സ്യൂമർ ഫോറത്തിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്.
കാലതാമസം നേരിടുന്ന അറ്റകുറ്റപ്പണികളും സേവനങ്ങളും.പരിഹരിക്കപ്പെടാത്ത പരാതികൾ തെറ്റായ ഉൽപ്പന്നങ്ങളും സേവന നിലവാരം മോശം എന്നിവയാണ് ഉപഭോക്താക്കൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങൾ.