ജോയ് ആലുക്കാസ് എൻആർഐ ഗോൾഡ് ഫെസ്റ്റിനു തുടക്കമായി
Tuesday, December 17, 2024 12:00 AM IST
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് എൻആർഐ ഗോൾഡ് ഫെസ്റ്റിനു തുടക്കമിട്ടു.
പഴയ സ്വർണം മാറ്റിയെടുക്കുന്പോൾ ഗ്രാമിന് 50 രൂപ അധികം ലഭിക്കുന്നതോടൊപ്പം ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വിലക്കുറവും, കല്ലുകളുടെ വിലയിൽ 25 ശതമാനം ഇളവും ഫെസ്റ്റിന്റെ ഭാഗമായി ലഭ്യമാകും. ജനുവരി അഞ്ചുവരെയാണ് ഫെസ്റ്റ്.
ക്രിസ്മസ് - പുതുവർഷവേളയിൽ ആധുനിക ഡിസൈനുകൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഈ ഫെസ്റ്റിലൂടെ സാധ്യമാകുന്നതെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. എല്ലാ ഷോറൂമുകളിലും എൻആർഐ ഗോൾഡ് ഫെസ്റ്റിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകും.