കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
Tuesday, December 17, 2024 12:00 AM IST
കൊച്ചി: കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് എംപ്ലോയീസ് സമ്മിറ്റ് -ഫോര്‍ച്യുണ 25 ഓടെ തുടക്കമായി. കാക്കനാട് ചിറ്റിലപ്പള്ളി സ്ക്വയറില്‍ നടന്ന പരിപാടി സൗത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായിരുന്ന ഡോ. വി.എ. ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രമുഖ ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍ ആര്. ശങ്കരകൃഷ്ണ രാമലിംഗം മുഖ്യപ്രഭാഷണം നടത്തി. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ചെയര്മാന് ടി.പി. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. കെഎല്‍എം ആക്സിവ ഫൗണ്ടറും എക്സിക്യൂട്ടിവ് ഡയറക്ടറുമായ ഷിബു തെക്കുംപുറം ആമുഖപ്രഭാഷണം നടത്തി.
നടിയും കെല്എം ഗ്രൂപ്പ് അംബാസഡറുമായ മിയ ജോര്‍ജ്, കെഎല്‍എം ആക്സിവ ഡയറക്ടര്‍മാരായ ഏബ്രഹാം തര്യന്, എം.പി. ജോസഫ്, പ്രഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സിഇഒ മനോജ് രവി, വൈസ് പ്രസിഡന്റ് വി.സി. ജോര്‍ജ്കുട്ടി എന്നിവര്‍ പങ്കെടുത്തു.
ജെസിഐ നാഷണല്‍ ട്രെയിനര്‍ അഡ്വ. വാമന കുമാര്‍ ജീവനക്കാര്‍ക്കുള്ള പ്രത്യേക സെഷന് നയിച്ചു. 2025 റോഡ് മാപ്പ് സിഇഒ മനോജ് രവി അവതരിപ്പിച്ചു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കമ്പനി ആസൂത്രണം ചെയ്തിരിക്കുന്നത്.