ഓ​ണ​ത്തി​നു കു​ടും​ബ​ശ്രീ​യു​ടെ ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും
ഓ​ണ​ത്തി​നു കു​ടും​ബ​ശ്രീ​യു​ടെ ഉ​പ്പേ​രി​യും ശ​ർ​ക്ക​ര​വ​ര​ട്ടി​യും
Tuesday, August 27, 2024 1:35 AM IST
തൃ​​​ശൂ​​​ർ: ഓ​​​ണാ​​​ഘോ​​​ഷ​​​ത്തി​​​നു മാ​​​റ്റേ​​​കാ​​​ൻ കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ ബ്രാ​​​ൻ​​​ഡ​​​ഡ് ഉ​​​പ്പേ​​​രി​​​യും ശ​​​ർ​​​ക്ക​​​ര​​​വ​​​ര​​​ട്ടി​​​യും. ഫ്ര​​​ഷ് ബൈ​​​റ്റ്സ് എ​​​ന്ന പേ​​​രി​​​ൽ ബ്രാ​​​ൻ​​​ഡ് ചെ​​​യ്തു പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല പ്രോഡക്ട് ലോഞ്ച് പു​​​ഴ​​​യ്ക്ക​​​ൽ വെ​​​ഡ്ഡിം​​​ഗ് വി​​​ല്ലേ​​​ജി​​​ൽ മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് നി​​​ർ​​​വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തെ മു​​​ന്നൂ​​​റോ​​​ളം യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 700 കു​​​ടും​​​ബ​​​ശ്രീ സം​​​രം​​​ഭ​​​ക​​​ർ ബ്രാ​​​ൻ​​​ഡി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും.

കോ​​​ർ​​​പ​​​റേ​​​റ്റ് ബ്രാ​​​ൻ​​​ഡു​​​ക​​​ളോ​​​ടു കി​​​ട​​​പി​​​ടി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു കു​​​ടും​​​ബ​​​ശ്രീ ഉ​​​ത്പ​​​ന്നം വി​​​പ​​​ണി​​​യി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഓ​​​ണ​​​ത്തി​​​ന് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തു കൂ​​​ടു​​​ത​​​ൽ വ്യാ​​​പാ​​​ര​​​സാ​​​ധ്യ​​​ത​​​ക​​​ളു​​​ണ്ടാ​​​ക്കും. സ​​​മാ​​​ന​​​യൂ​​​ണി​​​റ്റു​​​ക​​​ളെ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ ക്ല​​​സ്റ്റ​​​റു​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​നം.

ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ൽ, കു​​​ടും​​​ബ​​​ശ്രീ പ്രീ​​​മി​​​യം ഹോ​​​ട്ട​​​ൽ, ല​​​ഞ്ച് ബെ​​​ൽ സം​​​വി​​​ധാ​​​നം എ​​​ന്നി​​​വ​​​യും ആ​​​രം​​​ഭി​​​ച്ചു. ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ൾ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കെ-​​​ലി​​​ഫ്റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഫ്ര​​​ഷ് ബൈ​​​റ്റ്സ് ബ്രാ​​​ൻ​​​ഡിം​​​ഗ് ന​​​ട​​​ത്തി​​​യ​​​ത്.


മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. കു​​​ടും​​​ബ​​​ശ്രീ സം​​​സ്ഥാ​​​ന മി​​​ഷ​​​ൻ നോ​​​ണ്‍ ഫാം ​​​ലൈ​​​വ്‌​​​ലി​​​ഹു​​​ഡ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ എ.​​​എ​​​സ്. ശ്രീ​​​കാ​​​ന്ത് പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. പ്രി​​​ൻ​​​സ്, തൃ​​​ശൂ​​​ർ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​സ്. വ​​​സ​​​ന്ത​​​ലാ​​​ൽ, ആ​​​ളൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റും കു​​​ടും​​​ബ​​​ശ്രീ ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി അം​​​ഗ​​​വു​​​മാ​​​യ കെ.​​​ആ​​​ർ. ജോ​​​ജോ, കു​​​ടും​​​ബ​​​ശ്രീ ജി​​​ല്ലാ മി​​​ഷ​​​ൻ കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ടി.​​​എ. ജീ​​​ന, സി​​​ഡി​​​എ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍​മാ​​​രാ​​​യ സ​​​ത്യ​​​ഭാ​​​മ വി​​​ജ​​​യ​​​ൻ, റെ​​​ജു​​​ല കൃ​​​ഷ്ണ​​​കു​​​മാ​​​ർ, തൃ​​​ശൂ​​​ർ ക​​​റി​​​പൗ​​​ഡ​​​ർ ക​​​ണ്‍​സോ​​​ര്‍​ഷ്യം പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​എ​​​ൻ. ഓ​​​മ​​​ന, കു​​​ടും​​​ബ​​​ശ്രീ ഫു​​​ഡ് പ്രോ​​​സ​​​സിം​​​ഗ് ആ​​​ൻ​​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ക്ല​​​സ്റ്റ​​​ർ പ്ര​​​സി​​​ഡ​​​ന്‍റ് സ്മി​​​ത സ​​​ത്യ​​​ദേ​​​വ്, ഫാം ​​​ലൈ​​​വ്‌​​​ലി​​​ഹു​​​ഡ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ ഡോ. ​​​എ​​​സ്. ഷാ​​​ന​​​വാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.