ഗൂഗിള്‍ മാപ്പ് പരിഷ്കരിക്കുന്നു
Saturday, December 30, 2023 12:22 AM IST
കൊച്ചി: ദിനംപ്രതി 25 കോടിയിലേറെ കിലോമീറ്റര്‍ ദൂരം ദിശാസൂചനകള്‍ നല്‍കിവരുന്ന ഗൂഗിള്‍ മാപ്പില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുന്നു.
മെഷീന് ലേണിംഗ് നിര്‍ദേശിക്കുന്ന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി സ്ഥലങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനുള്ള അഡ്രസ് ഡിസ്ക്രിപ്റ്റേഴ്സ്, സഞ്ചാരികള്‍ക്ക് ലെന്‍സ് ഇന്‍ മാപ്സ്, ലൈവ് വ്യൂ വാക്കിംഗ് നാവിഗേഷന്‍, വാഹന യാത്രക്കാര്‍ക്ക് ഇന്ധനം ലാഭിക്കാന്‍ സഹായകമായ ‘ഫ്യൂവല്‍ എഫിഷ്യന്റ് റൂട്ടിംഗ്’ എന്നിവയാണ് ഇതര പരിഷ്കാരങ്ങള്‍.