മ്യാൻമർ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 3,300 കവിഞ്ഞു
Sunday, April 6, 2025 12:41 AM IST
നയ്പിഡോ: മ്യാൻമറിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 3,300 കവിഞ്ഞു. 220 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
മ്യാൻമറിനെ സഹായിക്കാൻ ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തു. ഭൂകമ്പത്തിൽ 3,354 പേർ മരിക്കുകയും 4,508 പേർക്ക് പരിക്കേൽക്കുകയും 220 പേരെ കാണാതാകുകയും ചെയ്തതായി മ്യാൻമർ ഒദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ലോകം മ്യാൻമറിലെ ജനങ്ങൾക്ക് പിന്നിൽ അണിനിരക്കണമെന്ന് യുഎൻ എയ്ഡ് മേധാവി ടോം ഫ്ലെച്ചർ പറഞ്ഞു. നാശനഷ്ടങ്ങൾ അമ്പരപ്പിക്കുന്നതാണ്. നിരവധി ജീവൻ നഷ്ടപ്പെട്ടു. വീടുകൾ നശിച്ചു. ഉപജീവനമാർഗങ്ങൾ തകർന്നു. പക്ഷേ, മ്യാൻമറിന്റെ അതിജീവനം അവിശ്വസനീയമാണ്- ഫ്ലെച്ചർ എക്സിൽ കുറിച്ചു.