ഖനി അപകടത്തിൽ രണ്ടു പേർ മരിച്ചു
Tuesday, April 1, 2025 1:17 AM IST
മാഡ്രിഡ്: വടക്കൻ സ്പെയിനിലെ അസ്തൂറിയാസ് മേഖലയിലുണ്ടായ ഖനി അപകടത്തിൽ രണ്ടു തൊഴിലാളികൾ മരിച്ചു.
ഖനിക്കുള്ളിലെ യന്ത്രം തകരാറിലായതാണ് അപകടത്തിനു കാരണം. നാലു തൊഴിലാളികളെ കാണാതായിട്ടുണ്ട്.