ഇംപീച്ച്മെന്റ്: കോടതിവിധി നാളെ
Thursday, April 3, 2025 12:13 AM IST
സീയൂൾ: ദക്ഷിണകൊറിയൻ പ്രസിഡന്റ് യൂൺ സുക് ഇയോളിനെ ഇംപീച്ച് ചെയ്ത പാർലമെന്റ് നടപടിയുടെ സാധുത പരിഗണിക്കുന്ന ഭരണഘടനാ കോടതി നാളെ വിധി പ്രസ്താവിക്കും.
വിധി എന്തുതന്നെയായാലും സംയമനത്തോടെ സ്വീകരിക്കാൻ ജനങ്ങളും രാഷ്ട്രീയ നേതാക്കളും തയാറാകണമെന്ന ആക്ടിംഗ് പ്രസിഡന്റ് ഹാൻ ഡക് സൂ ആവശ്യപ്പെട്ടു.
പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന്റെ പേരിലാണു പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് യൂണിനെ ഇംപീച്ച് ചെയ്തത്. ഭരണഘടനാ കോടതി ഇംപീച്ച്മെന്റ് അംഗീകരിച്ചാൽ രണ്ടു മാസത്തിനുള്ളിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. വിധിപ്രസ്താവനത്തിനു മുന്നോടിയായി കോടതിവളപ്പിൽ വൻസുരക്ഷ ഒരുക്കുന്നുണ്ട്.