ഹെയ്തിയിൽ ജയിലാക്രമിച്ച് തടവുകാരെ മോചിപ്പിച്ചു
Wednesday, April 2, 2025 12:07 AM IST
പോർട്ടോപ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ സായുധസംഘം ജയിൽ ആക്രമിച്ച് 500ഓളം തടവുകാരെ മോചിപ്പിച്ചു.
സെൻട്രൽ ഹെയ്തിയിലെ മിറെബലൈസ് പട്ടണത്തിലായിരുന്നു സംഭവം. പ്രദശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മിരേബലൈസിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, രക്ഷപ്പെട്ട തടവുകാരിൽ പലരും ഇപ്പോഴും തെരുവുകളിൽ അക്രമം നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലസ്ഥാനം മുഴുവനും സായുധ സംഘങ്ങളുടെ നിയന്ത്രണത്തിലാണ്.
പുതിയ ആക്രമണം സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളെയും സായുധസംഘങ്ങൾ ലക്ഷ്യമിടുന്നതായാണ്. പോർട്ടോപ്രിൻസിൽനിന്നു വടക്കൻ തീരത്തേക്കും, കിഴക്കോട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുമുള്ള രണ്ട് പ്രധാന റോഡുകൾ സന്ധിക്കുന്ന പട്ടണമാണു മിരേബലൈസ്.
അക്രമികൾ കെട്ടിടങ്ങൾക്കും വഴിയാത്രക്കാർക്കും നേരെ വെടിയുതിർക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനും ആക്രമിച്ചു.