ഗാസയിലെ സ്കൂളിൽ ഇസ്രേലി ആക്രമണം; 27 പേർ കൊല്ലപ്പെട്ടു
Saturday, April 5, 2025 1:37 AM IST
ദെയ്ർ അൽ ബലാ: ഗാസയിലെ സ്കൂളിനു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഗാസയിലുടനീളം ഇസ്രേലി സേനയുടെ ആക്രമണത്തിൽ 100 പേരാണു കൊല്ലപ്പെട്ടത്.
ഗാസാ സിറ്റിക്കു സമീപമുള്ള തുഫയിലെ സ്കൂളിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 14 കുട്ടികളും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റ എഴുപതോളം പേരിൽ ചിലരുടെ നില ഗുരുതരമാണ്. അതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഷിജായ്യയിൽ വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഹമാസ് കേന്ദ്രത്തിനു നേർക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.