കാട്ടുതീ; നേപ്പാളിൽ നാലു മരണം
Saturday, April 5, 2025 1:37 AM IST
കാഠ്മണ്ഡു: നേപ്പാളിൽ കാട്ടുതീയിൽ അകപ്പെട്ട് നാലു പേർ മരിച്ചു. മൂന്നു പേർക്കു പൊള്ളലേറ്റു. മരിച്ചവരിൽ രണ്ടു സ്ത്രീകളും ഉൾപ്പെടുന്നു.
കാലിത്തീറ്റ ശേഖരിക്കാനായി വനത്തിൽ പോയപ്പോഴാണ് സ്ത്രീകൾ പൊള്ളലേറ്റു മരിച്ചത്. ഒരു കുട്ടി ഉൾപ്പെടെ മൂന്നു പേർ ചികിത്സയിലാണ്. തീ അണയ്ക്കാൻ ശ്രമിക്കവേയാണ് രണ്ടു പേർ മരിച്ചത്.