ദു​​ബാ​​യ്: ഇ​​സ്രേ​​ലി-​​മൊ​​ൾ​​ഡോ​​വ​​ൻ റ​​ബ്ബി സ്‌വീ കോ​​ഗ​​നെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ മൂ​​ന്നു പേ​​ർ​​ക്ക് യു​​എ​​ഇ കോ​​ട​​തി വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ചു. ഒ​​രു പ്ര​​തി​​യെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നു ശി​​ക്ഷി​​ച്ചു.

ശി​​ക്ഷി​​ക്ക​​പ്പെ​​ട്ട​​വ​​രു​​ടെ വി​​വ​​ര​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. മൂ​​ന്ന് ഉ​​സ്ബെ​​ക് പൗ​​ര​​ന്മാ​​രെ തു​​ർ​​ക്കി​​യി​​ൽ​​നി​​ന്ന് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​വ​​രെ പി​​ന്നീ​​ട് യു​​എ​​ഇ​​യി​​ലെ​​ത്തി​​ച്ചു.


ഇ​​രു​​പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ കോ​​ഗ​​ൻ യു​​ഇ​​എ​​യി​​ൽ പ​​ല​​ച​​ര​​ക്ക് സ്റ്റോ​​ർ ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​വം​​ബ​​റി​​ലാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.