ബെ​​​​യ്റൂ​​​​ട്ട്: ല​​ബ​​ന​​നി​​ലെ ബെ​​യ്റൂ​​ട്ട് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ കെ​​​​ട്ടി‌​​​​ട​​​​ത്തി​​​​നു നേ​​​​രേ ഇ​​​​ന്ന​​​​ലെ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ നാ​​​​ലു പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

ഇ​​​​സ്ര​​​​യേ​​​​ലി​​​​നെ​​​​തി​​​​രേ അ​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്താ​​​​ൻ ഹ​​​​മാ​​​​സി​​​​നെ സ​​​​ഹാ​​​​യി​​​​ച്ചുപോ​​​​ന്നി​​​​രു​​​​ന്ന ഹി​​​​സ്ഹു​​​​ള്ള​​​​യു​​​​ടെ ഒ​​​​രു പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ ല​​​​ക്ഷ്യം വ​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഏ​​​​ഴു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു​​​​വെ​​​​ന്നു ല​​​​ബ​​​​ന​​​​ൻ ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ഷി​​​​ൻ ബെ​​​​റ്റി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം.


ഹ​​​​സ​​​​ൻ ബ​​​​ഡി​​​​യ​​​​റും മ​​​​ക​​​​ൻ അ​​​​ലി​​​​യും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു ഹി​​​​സ്ബു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ൽ മ​​​​റ്റു ര​​​​ണ്ടു​ പേ​​​​ർ ഇ​​​​വ​​​​രു​​​​ടെ അ​​​​യ​​​​ൽ​​​​ക്കാ​​​​രാ​​​​ണ്.