മോദി ഇന്നു ശ്രീലങ്ക സന്ദർശിക്കും
Friday, April 4, 2025 3:08 AM IST
കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ശ്രീലങ്ക സന്ദർശിക്കും. മൂന്നു ദിവസം നീളുന്നതാണ് സന്ദർശനം.
ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും സുപ്രധാന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവയ്ക്കും. ബാങ്കോക്കിൽനിന്നാണ് മോദി കൊളംബോയിലെത്തുക.