ടെലഗ്രാം മേധാവി പവേൽ ദുറോവിനെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു
ടെലഗ്രാം മേധാവി പവേൽ ദുറോവിനെ  ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു
Monday, August 26, 2024 2:52 AM IST
പാ​​​രീ​​​സ്: ​​​മെ​​​സേ​​​ജിം​​​ഗ് ആ​​​പ്പാ​​​യ ടെ​​​ല​​​ഗ്രാ​​​മി​​​ന്‍റെ സി​​​ഇ​​​ഒ പ​​​വേ​​​ൽ ദു​​​റോ​​​വി​​​നെ ഫ്ര​​​ഞ്ച് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ട​​​ക്ക​​​ൻ പാ​​​രീ​​​സി​​​ലെ ലെ ​​​ബൂ​​​ർ​​​ഷെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹ​​​ത്തെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്കു ടെ​​​ല​​​ഗ്രാം ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്ന കേ​​​സി​​​ലെ വാ​​​റ​​​ന്‍റി​​​ലാ​​​ണ് അ​​​റ​​​സ്റ്റെ​​​ന്നു ഫ്ര​​​ഞ്ച് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ദു​​​റോ​​​വി​​​ന്‍റെ അ​​​റ​​​സ്റ്റി​​​ൽ റ​​​ഷ്യ പ്ര​​​തി​​​ഷേ​​​ധം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

മു​​​പ്പ​​​ത്തൊ​​​ന്പ​​​തു​​​കാ​​​ര​​​നും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​നു​​​മാ​​​യ ദു​​​റോ​​​വ് റ​​​ഷ്യ​​​യി​​​ലാ​​​ണു ജ​​​നി​​​ച്ച​​​തെ​​​ങ്കി​​​ലും ദു​​​ബാ​​​യി​​​ലാ​​​ണു താ​​​മ​​​സം. ഫ്രാ​​​ൻ​​​സി​​​ലും യു​​​എ​​​ഇ​​​യി​​​ലും പൗ​​​ര​​​ത്വ​​​മു​​​ണ്ട്. റ​​​ഷ്യ​​​യി​​​ലും സോ​​​വ്യ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും പ്ര​​​ചാ​​​ര​​​മു​​​ള്ള ടെ​​​ല​​​ഗ്രാം ആ​​​പ്പ് 2013ലാ​​​ണ് അ​​​ദ്ദേ​​​ഹം തു​​​ട​​​ങ്ങി​​​യ​​​ത്.


ദു​​​റോ​​​വി​​​ന്‍റെ സോ​​​ഷ്യ​​​ൽ​​​മീ​​​ഡി​​​യ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​താ​​​യി റ​​​ഷ്യ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം നി​​​ര​​​സി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ 2014ൽ ​​​അ​​​ദ്ദേ​​​ഹം റ​​​ഷ്യ വി​​​ട്ടു. ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​തി​​​രു​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റ​​​ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​ർ 2018ൽ ​​​ടെ​​​ല​​​ഗ്രാം നി​​​രോ​​​ധി​​​ച്ചു. 2021ലാ​​​ണ് പി​​​ന്നീ​​​ട് പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്.

ദു​​​റോ​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നു​​​ള്ള കാ​​​ര​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കോ​​​ൺ​​​സു​​​ലാ​​​ർ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും പാ​​​രീ​​​സി​​​ലെ റ​​​ഷ്യ​​​ൻ എം​​​ബ​​​സി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദു​​​റോ​​​വ് വി​​​ഷ​​​യ​​​ത്തി​​​ൽ ഫ്ര​​​ഞ്ച് അ​​​ധി​​​കൃ​​​ത​​​ർ സ​​​ഹ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് എം​​​ബ​​​സി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ദു​​​റോ​​​വി​​​നെ മോ​​​ചി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് എ​​​ക്സ് പ്ലാ​​​റ്റ്ഫോം മേ​​​ധാ​​​വി ഇ​​​ലോ​​​ൺ മ​​​സ്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.