യുഎസിൽ വിമാനാപകടം: ഇന്ത്യക്കാരിയായ ഡോക്ടറും കുടുംബവും മരിച്ചു
Wednesday, April 16, 2025 3:09 AM IST
ന്യൂയോർക്ക്: ഇന്ത്യക്കാരിയായ ഡോക്ടറും കുടുംബവും യുഎസിൽ വിമാനാപകടത്തിൽ മരിച്ചു.വടക്കൻ ന്യൂയോർക്കിലായിരുന്നു സംഭവം.
യൂറോഗൈനക്കോളജിസ്റ്റായ ജോയ് സൈനി, ഭർത്താവും ന്യൂറോസയന്റിസ്റ്റുമായ മൈക്കിൾ ഗ്രോഫ്, മകൾ കരെന്ന ഗ്രോഫ്, ഇവരുടെ പങ്കാളി ജയിംസ് സൻരോരോ, മകൻ ജാരെഡ് ഗ്രോഫ്, ഇദ്ദേഹത്തിന്റെ പങ്കാളി അലക്സിയ എന്നിവരാണു മരിച്ചത്.
കാറ്റ്സ്കിൽ പർവതനിരകളിലേക്കുള്ള യാത്രയിലായിരുന്നു കുടുംബം. മിറ്റ്സുബിഷി MU-2B-40 വിമാനം ഏപ്രിൽ 12ന് ഉച്ചകഴിഞ്ഞ് 12:06നായിരുന്നു തകർന്നതെന്ന് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അറിയിച്ചു. സംഭവം അന്വേഷിച്ചുവരികയാണെന്നും ഏജൻസി പറഞ്ഞു.