അമേരിക്ക സൈബർ ആക്രമണം നടത്തിയെന്ന് ചൈന
Wednesday, April 16, 2025 3:09 AM IST
ബെയ്ജിംഗ്: ഏഷ്യൻ ഗെയിംസിനിടെ അമേരിക്ക സൈബർ ആക്രമണം നടത്തിയെന്ന് ആരോപിച്ച് ചൈന. ഫെബ്രുവരിയിൽ ഹാർബിൻ നഗരത്തിൽ നടന്ന ഏഷ്യന്‍ വിന്റര്‍ ഒളിമ്പിക്സിനിടെ യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസി സൈബർ ആക്രമണം നടത്തിയതായാണ് ആരോപണം.
കാതറിൻ എ. വിൽസൺ, റോബർട്ട് ജെ. സ്നെല്ലിംഗ്, സ്റ്റീഫൻ ഡബ്ല്യു. ജോൺസൺ എന്നിവരാണ് എൻഎസ്എ ഏജന്റുമാരായി പ്രവർത്തിച്ചതെന്നും പറയുന്നു. ഇവർക്കെതിരേ വാറന്റ് പുറപ്പെടുവിച്ചു. എന്നാൽ, ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഗെയിംസിന്റെ രജിസ്ട്രേഷനുൾപ്പെടെയുള്ള കാര്യങ്ങളാണു ലക്ഷ്യമിട്ടത്. അത്ലറ്റുകളുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കുകയായിരുന്നു സൈബർ ആക്രമണത്തിന്റെ ലക്ഷ്യമെന്നു പറയുന്നു.