27 എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാന്‍ ട്രംപ് ഭരണകൂടം
Wednesday, April 16, 2025 3:09 AM IST
വാഷിംഗ്ടണ്‍ ഡിസി: വിദേശരാജ്യങ്ങളിലെ 27 എംബസികളും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടാനൊരുങ്ങി ട്രംപ് ഭരണകൂടം. 10 എംബസികളും 17 കോണ്‍സുലേറ്റുകളുമാണ് അടച്ചുപൂട്ടുക.
മാള്‍ട്ട, ലക്സംബര്‍ഗ്, ലെസെത്തോ, റിപ്പബ്ലിക് ഓഫ് കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, സൗത്ത് സുഡാന് എന്നിവിടങ്ങളിലെ എംബസികളാണ് അടച്ചുപൂട്ടുക.
ഫ്രാന്‍സിലെ അഞ്ചും ജര്‍മനിയിലെ രണ്ടും യുകെയിലെ ഒന്നും കോണ്‍സുലേറ്റുകളും അടച്ചുപൂട്ടും.