മഡുറോയ്ക്കെതിരേ വെനസ്വേലൻ ജനത
മഡുറോയ്ക്കെതിരേ  വെനസ്വേലൻ ജനത
Monday, August 19, 2024 1:07 AM IST
കാ​ര​ക്കാ​സ്: വെ​ന​സ്വേ​ല​യി​ൽ പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​വി​ജ​യ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. ഇ​ന്ന​ലെ രാ​ജ്യ​ത്തു​ട​നീ​ളം പ്ര​തി​പ​ക്ഷ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. ത​ല​സ്ഥാ​ന​മാ​യ കാ​ര​ക്കാ​സി​ലെ പ്ര​ക​ട​ന​ത്തി​നു പ്ര​തി​പ​ക്ഷ​നേ​താ​വ് മ​രി​യ കോ​റി​ന മ​ച്ചാ​ഡോ നേ​തൃ​ത്വം ന​ല്കി. മ​ഡു​റോ സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി മ​രി​യ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

ജൂ​ലൈ 28ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഡു​റോ അ​ധി​കാ​രം നി​ല​നി​ർ​ത്തി​യ​തു ക്ര​മ​ക്കേ​ട് കാ​ണി​ച്ചാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ​ഡ്മു​ണ്ടോ ഗോ​ൺ​സാ​ല​സ് ജ​യി​ക്കു​മെ​ന്നാ​ണു ക​രു​തി​യി​രു​ന്ന​ത്. എ​ന്നാ​ൽ മ​ഡു​റോ 52 ശ​ത​മാ​നം വോ​ട്ടു നേ​ടി ജ​യി​ച്ചെന്നാണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചത്.


തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​താ​ര്യ​ത​യി​ല്ലെ​ന്ന് യു​എ​സ്, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ, ചി​ല ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ വി​ല​യി​രു​ത്തു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ മ​ഡു​റോ​യ്ക്കെ​തി​രേ വെ​ന​സ്വേ​ല​ൻ ജ​ന​ത പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. മ​ഡു​റോ​യ്ക്കു പി​ന്തു​ണ​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​യാ​യി​ക​ളും പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. സു​ര​ക്ഷാ​സേ​ന​യു​ടെ പി​ന്തു​ണ​യും മ​ഡു​റോ​യ്ക്കു​ണ്ട്. പ്ര​ക​ട​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2400 പേ​രെ മ​ഡു​റോ സ​ർ​ക്കാ​ർ അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.