ഇന്ത്യൻ വിദ്യാർഥി മുങ്ങിമരിച്ചു
Wednesday, July 10, 2024 1:16 AM IST
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥി മുങ്ങി മരിച്ചു. ഇന്ത്യാനയിലെ ട്രൈൻ യൂണിവേഴ്സിറ്റി വിദ്യാർഥിയും തെലുങ്കാന സ്വദേശിയുമായ സായി സൂര്യ അവിനാശ് ഗദ്ദെ (25) ന്യൂയോർക്കിലെ ആൽബനിയിലുള്ള ബാർബർവിൽ വെള്ളച്ചാട്ടത്തിലാണ് അപകടത്തിൽപ്പെട്ടത്.
മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.