പാ​രീ​സ്: ജൂ​ലൈ 26ന് ​പാ​രീ​സി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ളി​ന്പി​ക്സി​ന്‍റെ ഫു​ട്ബോ​ൾ മ​ത്സ​ര​വേ​ദി​യാ​യ സെ​ന്‍റ് സ്റ്റീ​ഫ​നി​ലെ ഷോ​ഫ്റോ​യ്-​ഗ്വി​ഷാ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്താ​ൻ പ്ലാ​ൻ ചെ​യ്ത 18കാ​ര​നാ​യ ചെ​ച്ച​ൻ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​യെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കാ​ണി​ക​ളെ​യും സു​ര​ക്ഷാ​ഭ​ട​ന്മാ​രെ​യും കൊ​ന്ന് ര​ക്ത​സാ​ക്ഷി​യാ​യി മ​രി​ക്കു​ക​യാ​യി​രു​ന്നു ഭീ​ക​ര​ന്‍റെ ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു കോ​ടി സ​ന്ദ​ർ​ശ​ക​രെ​യും പ​തി​നാ​യി​രം അ​ത്‌​ല​റ്റു​ക​ളെ​യും പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​ളി​ന്പി​ക്സി​ന് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​തി​ന് ഫ്രാ​ൻ​സ് വ​ന്പി​ച്ച മു​ൻ​ഗ​ണ​ന​യാ​ണു കൊ​ടു​ക്കു​ന്ന​ത്.


മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഫ്രാ​ൻ​സി​ൽ നി​ര​വ​ധി ഇ​സ്‌​ലാ​മി​ക ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. ഇ​തി​ൽ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണം 2015 ന​വം​ബ​ർ 13ന് ​പാ​രീ​സി​ൽ 130 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​മാ​ണ്.

യു​ക്രെ​യ്ൻ, ഗാ​സാ യു​ദ്ധ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ളി​ന്പി​ക്സി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ടാ​മെ​ന്ന് സെ​ക്യൂ​രി​റ്റി വി​ദ​ഗ്ധ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.