ലോകസമാധാനത്തിനു മാർപാപ്പയുടെ പ്രാർഥന
Monday, May 20, 2024 12:52 AM IST
വത്തിക്കാൻ ന്യൂസ്: പന്തക്കുസ്താ ഞായറിൽ ലോകസമാധനത്തിനുള്ള പ്രാർഥന ആവർത്തിച്ച് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലും ലോകത്തിലും ഐക്യം നിറച്ച് പലസ്തീൻ, ഇസ്രയേൽ, യുക്രെയ്ൻ തുടങ്ങിയ പ്രദേശങ്ങളിൽ സമാധാനം പുലരുന്നതിന് ഇടയാക്കട്ടെയെന്ന് മാർപാപ്പ പ്രാർഥിച്ചു.
അടുത്തിടെ റഷ്യൻ ആക്രമണത്തിനു വിധേയമായ യുക്രെയ്നിലെ ഖാർകീവ് നഗരത്തെയും മാർപാപ്പ അനുസ്മരിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടത്താൻ രാഷ്ട്ര നേതാക്കൾക്കു പരിശുദ്ധാത്മാവ് ധൈര്യം നല്കട്ടെ. വിശുദ്ധനാട്ടിലും പലസ്തീനിലും ഇസ്രയേലിലും സമാധാനമുണ്ടാകട്ടെയെന്നു മാർപാപ്പ കൂട്ടിച്ചേർത്തു. ഇന്നലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ സ്വർലോക രാജ്ഞി ജപം ചൊല്ലുന്നതിനിടെയായിരുന്നു പ്രാർഥന.