റേസിംഗ് അപകടം: ഏഴു പേർ മരിച്ചു, രണ്ടു പേർ അറസ്റ്റിൽ
Tuesday, April 23, 2024 3:52 AM IST
കൊളംബോ: ശ്രീലങ്കയിൽ റേസിംഗ് മത്സരത്തിനിടെ കാർ പാഞ്ഞുകയറി ഏഴു പേർ മരിക്കാനിടയായ അപകടവുമായി ബന്ധപ്പെട്ട് രണ്ടു പേർ അറസ്റ്റിൽ.
രണ്ടു പേരും റേസിംഗ് കാർ ഡ്രൈവർമാരാണ്. അപകടത്തിൽ പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. റേസിംഗ് മത്സരത്തിനിടെ കാണികൾക്കിടയിലേക്കു കാര്‍ പാഞ്ഞുകയറുകയായിരുന്നു. 21 പേര്‍ക്കു പരിക്കേൽക്കുകയും ചെയ്തു.
ശ്രീലങ്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന മോട്ടോർ സ്പോർട് പരിപാടിക്കിടെയായിരുന്നു അപകടം. ഫോക്സ് ഹിൽ സർക്യൂട്ടിലായിരുന്നു റേസിംഗ്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഇടംകൂടിയാണിത്. സുരക്ഷാവേലിയില്ലാത്ത ഭാഗത്താണ് അപകടം നടന്നത്.