ഇ​സ്‌​ലാ​മാ​ബാ​ദ്: പ​ര​സ്പ​ര​മു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും സം​ഘ​ർ​ഷം ത​ണു​പ്പി​ക്കാ​നു​മു​ള്ള ശ്ര​മ​ത്തി​ൽ ഇ​റാ​നും പാ​ക്കി​സ്ഥാ​നും. ഇ​റേനിയൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ള്ളാ​ഹി​യാ​നും പാ​ക് കാ​വ​ൽ സ​ർ​ക്കാ​രി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ജ​ലീ​ൽ അ​ബ്ബാ​സ് ജി​ലാ​നി​യും ഇ​ന്ന​ലെ ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി.

പ​ര​സ്പ​ര വി​ശ്വാ​സ​ത്തി​ല​ധി​ഷ്ഠി​ത​മാ​യി ഏ​തു വി​ഷ​യ​ത്തി​ലും ഇ​റാ​നു​മാ​യി സ​ഹ​ക​രി​ക്കാ​നു​ള്ള സ​ന്ന​ദ്ധത പാ​ക്കി​സ്ഥാ​ൻ അ​റി​യി​ച്ച​താ​യി അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. സു​ര​ക്ഷാ വി​ഷ​യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പാ​ക് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ക് മ​ന്ത്രി ജി​ലാ​നി ഇ​ന്ന​ലെ തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഹാ​കാ​ൻ ഫി​ഡാ​നു​മാ​യും ഫോ​ണി​ൽ ച​ർ​ച്ച ന​ട​ത്തി. ഇ​റാ​നു​മാ​യി സം​ഘ​ർ​ഷം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് പാ​ക്കി​സ്ഥാ​നു താ​ത്പ​ര്യ​മി​ല്ലെ ന്ന് അ​ദ്ദേ​ഹം തു​ർ​ക്കി മ​ന്ത്രി​യെ അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ചി​സ്ഥാ​ൻ‌ പ്ര​വി​ശ്യ​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മ​റു​പ​ടി​യാ​യി പാ​ക് സേ​ന വ്യാ​ഴാ​ഴ്ച ഇ​റാ​നി​ലെ സീ​സ്താ​ൻ ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ന്പ​തു പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണ​ങ്ങ​ളെ​ന്ന് ഇ​റാ​നും പാ​ക്കി​സ്ഥാ​നും അ​വ​കാ​ശ​പ്പെ​ട്ടു.


അ​വി​ചാ​രി​ത​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷം ത​ണു​ക്കു​ന്നു എ​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​റാ​നി​ലെ​യും പാ​ക്കി​സ്ഥാ​നി​ലെ​യും വൃ​ത്ത​ങ്ങ​ൾ ഇ​ന്ന​ലെ ന​ല്കി​യ​ത്. പാ​ക്കി​സ്ഥാ​നും ഇ​റാ​നും ത​മ്മി​ൽ സ​ഹോ​ദ​ര​തു​ല്യ ബ​ന്ധ​മാ​ണു​ള്ള​തെ​ന്നു സൂ​ചി​പ്പി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തു.

പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ന​ലെ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​റു​ൾ ഹ​ഖ് കാ​കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ സു​ര​ക്ഷാ സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്നു.