ദക്ഷിണകൊറിയ മുഖ്യശത്രു: കിം
Wednesday, January 17, 2024 2:23 AM IST
പ്യോഗ്യാംഗ്: ദക്ഷിണകൊറിയയെ മുഖ്യശത്രുവായി മുദ്രകുത്തി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ.
കൊറിയകളുടെ ഏകീകരണം ഇനി സാധ്യമല്ലെന്നും ഉത്തരകൊറിയൻ റബർ സ്റ്റാന്പ് പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ കിം പറഞ്ഞു. 1953ലെ യുദ്ധത്തിൽ വിഭജിക്കപ്പെട്ട കൊറിയകളെ ഒന്നാക്കാൻ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന മൂന്നു ഏജൻസികൾ പൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.