മെക്സിക്കോയിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
Sunday, December 31, 2023 12:30 AM IST
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ആഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു.
ക്രിമിനൽ സംഘങ്ങൾക്കിടയിലെ പകയാണു കാരണമെന്നു കരുതുന്നു. കൊലപാതകമടക്കമുള്ള കേസിൽ പ്രതിയായ ഗുണ്ടാ നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇയാളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.