വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന് മെ​​​യി​​​ൻ സം​​​സ്ഥാ​​​ന​​​ത്തും അ​​​യോ​​​ഗ്യ​​​ത. സം​​​സ്ഥാ​​​ന​​​ത്തെ സെ​​​ക്ര​​​ട്ട​​​റി ഓ​​​ഫ് സ്റ്റേ​​​റ്റ​​​അ ഷെ​​​ന്ന​​​നാ ബെ​​​ല്ലോ​​​സ് ആ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

ക്യാ​​​പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന ട്രം​​​പി​​​ന് അ​​​ടു​​​ത്ത​​​വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മെ​​​യി​​​ൻ സം​​​സ്ഥാ​​​ന​​​ത്തു മ​​​ത്സ​​​രി​​​ക്കാ​​​ൻ യോ​​​ഗ്യ​​​ത​​​യി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന, ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യി​​​ലെ 14-ാം വ​​​കു​​​പ്പ് പ്ര​​​കാ​​​ര​​​മാ​​​ണ് ഉ​​​ത്ത​​​ര​​​വ്. ഇ​​​തു​​​പ്ര​​​കാ​​​രം മെ​​​യി​​​നി​​​ലെ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പ്രൈ​​​മ​​​റി​​​ൽ ട്രം​​​പി​​​നു മ​​​ത്സ​​​രി​​​ക്കാ​​​നാ​​​വി​​​ല്ല.


നേ​​​ര​​​ത്തേ കൊ​​​ള​​​റാ​​​ഡോ സം​​​സ്ഥാ​​​ന​​​ത്തെ സം​​​പ്രീം​​​കോ​​​ട​​​തി​​​യും ഇ​​​തേ വ​​​കു​​​പ്പ് പ്ര​​​യോ​​​ഗി​​​ച്ച് ട്രം​​​പി​​​ന് അ​​​യോ​​​ഗ്യ​​​ത പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ക​​​ലി​​​ഫോ​​​ർ​​​ണി​​​യ, മി​​​ഷി​​​ഗ​​​ൺ, മി​​​ന്ന​​​സോ​​​ട്ട സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ട്രം​​​പി​​​ന് മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​ല​​​ക്കി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​യോ​ഗ്യ​ത​യ്ക്കെ​തി​രേ ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സു​പ്രീം​കോ​ട​തി​യു​ടെ തീ​രു​മാ​ന​മാ​യി​രി​ക്കും അ​ന്തി​മം.
പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ നേ​​​താ​​​ക്ക​​​ള​​​ട​​​ക്കം ട്ര​​​പി​​​ന് ഉ​​​റ​​​ച്ച പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.